ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

രേണുക കൃഷ്ണന്‍

പ്രസിഡൻ്റ്

എ ചെന്താമര

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധ കണ്ണന്‍കുട്ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുണ്‍ദേവ് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഗുണ ആർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജില്‍ വി മോഹന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ളോക്കിലുള്‍പ്പെട്ട, 32.18 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എലവഞ്ചേരി ഗ്രാമപഞ്ചായത്ത് 1963-ലാണ് രൂപീകൃതമായത്.ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്ത് നിലവില്‍ 15 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.ജില്ല : പാലക്കാട്, താലൂക്ക്  : ചിറ്റൂര്‍, ബ്ലോക്ക്  : നെന്മാറ, നിയമസഭ മണ്ഡലം  :നെന്മാറ, പാര്‍ലമെന്റ് മണ്ഡലം : ആലത്തൂര്‍, വിസ്തീര്‍ണ്ണം : 32.18 ച.കി.മീ, വാര്‍ഡുകള്‍ : 15നെല്ല്, ഇഞ്ചി, നിലക്കടല, റബ്ബര്‍, തെങ്ങ് തുടങ്ങിയവ പ്രധാന കൃഷികളായ ഇവിടെ ഇക്ഷുമതി പുഴ, ഗായത്രിപുഴ,പോത്തുണ്ടി-ചുള്ളിയാര്‍ കനാലുകള്‍, കുളങ്ങള്‍ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.വലിയ വ്യവസായങ്ങളില്ലെങ്കിലും, കയര്‍-ക്ഷീര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി ചെറുകിട വ്യവസായങ്ങളും ക്ഷീര സഹകരണ സംഘങ്ങളും ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.പെരുങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി ആരാധനാലയങ്ങളും, പള്ളുകളി, കണ്യാര്‍കളി തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങളും ഇവിടുത്തെ മതസൗഹാർദ്ദ സംസ്കാരത്തിന്റെ ഭാഗമാണ്.കരിങ്കുളം...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന എലവഞ്ചേരി ഗ്രാമപഞ്ചായത്ത്, കല, സാംസ്കാരിക പാരമ്പര്യം, ചരിത്രപ്രസിദ്ധമായ സാമൂഹിക പോരാട്ടങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു പ്രമുഖ കാർഷിക ഗ്രാമമാണ്. 'ഇളയവൻചേരി' അല്ലെങ്കിൽ 'ഇലവുമരത്തിൻചേരി' എന്ന വാക്കുകളിൽ നിന്നാണ് എലവഞ്ചേരി എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്ന ഈ പ്രദേശത്തെ ഗായത്രിപ്പുഴയും ഇക്ഷുമതിപ്പുഴയും ചേർന്ന് ഫലഭൂയിഷ്ഠമാക്കുന്നു. കണ്ടാത്ത് സുദേവന്റെ നേതൃത്വത്തിൽ നടന്ന പെരിങ്ങോട്ടുകാവ് ക്ഷേത്രപ്രവേശന സമരവും ചരിത്രപ്രസിദ്ധമായ കൂലി സമരവും ഈ പ്രദേശത്തെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ അടയാളങ്ങളാണ്. ഭാനുമതി ഡ്രാമാറ്റിക് ക്ലബ്ബും ആദ്യകാല എലിമെന്ററി സ്കൂളും പ്രദേശത്ത് വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ, കൂത്താണ്ട വേല, കണ്യാർകളി, പള്ളുകളി തുടങ്ങിയ കലകളും ഉത്സവങ്ങളും ഇവിടുത്തെ ജനജീവിതവുമായി ഇന്നും ആഴത്തിൽ...

കൂടുതൽ വായിക്കുക